BREAKING NEWS
dateTUE 22 SEPT, 2026, 3:10 AM IST
dateTUE 22 SEPT, 2026, 3:10 AM IST
back
Homeregional
regional
SREELAKSHMI
Mon Sep 21, 2026 02:03 PM IST
മലപ്പുറത്ത് വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ പതിനാറുകാരി പ്രസവിച്ചു ;യുവാവ് അറസ്റ്റിൽ
NewsImage

മലപ്പുറം: വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ചു. പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 31 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട് ജിതിൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചതിനുശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ പോലും അറിയുന്നത്. തുടർന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു.സംഭവമറിഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE