
നാദാപുരം: കുമ്മങ്കോട്ട് പുലിയിറങ്ങിയതായി അഭ്യൂഹം. വന്യജീവിയുടെ അക്രമത്തില്‍ യുവാവിന്പരിക്കേറ്റു. ഇയാളെ നാദാപുരത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെ കുമ്മങ്കോട് ബദ്‌രിയ മസ്ജിദിനു സമീപത്താണ് സംഭവം. റോഡിലേക്ക് ചാടിയ വന്യജീവി യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. പുലിയാണെന്ന്സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പുലിയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വന്യജീവിയുടെ അക്രമമുണ്ടായതായും ജാഗ്രത പാലിക്കണമെന്നും കെ.എം.അഭിജിത്ത് എംഎല്‍എ അറിയിച്ചു. അവധി ദിവസമായ ഇന്ന്കുട്ടികള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്നും പരിഭ്രാന്തി വേണ്ടെന്നും എംഎല്‍എ പറഞ്ഞു.അക്രമത്തില്‍ പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എംഎല്‍എ അറിയിച്ചു.