
മേപ്പയൂർ : പോലീസ് സ്റ്റേഷൻ പരിധിയിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല പിടിച്ചുവലിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെരണ്ടത്തൂർ വൈദ്യന്റെ പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ (38) ആണ് പിടിയിലായത്.
2026 സെപ്റ്റംബർ 1-ന് രാത്രി 7.10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീ കുരുടിമുക്ക്–പൈനാറത്താല–കാളിയത്തുമുക്ക് റോഡിൽഎത്തിയപ്പോൾ, എതിർദിശയിൽ സ്കൂട്ടറിൽ എത്തിയ പ്രതി കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല പിടിച്ചുവലിച്ച് കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
മേപ്പയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിച്ചുവരുന്നു.