
വടകര: വടകര-തൊട്ടില്‍പാലം റൂട്ടിലോടുന്ന ‘ഹരിശ്രീ’ ബസിലെ കണ്ടക്ടര്‍ പി.പി.ദിവാകരനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍ പ്രഖ്യാപിച്ച ബസ് സമരം തുടങ്ങി. സമരം യാത്രക്കാരെ വലച്ചു.പലരും ഇന്നത്തെ യാത്ര ഒഴിവാക്കി.തലശ്ശേരി ഭാഗത്ത് നിന്നുള്ള ബസുകള്‍ മാഹി പാലം വരെയും കൊയിലാണ്ടി ഭാഗത്ത് നിന്ന്വരുന്നവ മൂരാട് പാലം വരെയുമെത്തി സര്‍വീസ് അവസാനിപ്പിച്ചു. തലശ്ശേരി-കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടുന്നുണ്ട്.
കഴിഞ്ഞ 31 നാണ് ഹരിശ്രീ ബസിലെ കണ്ടക്ടര്‍ പി.പി.ദിവാകരന്‍ വടകര പുതിയ സ്റ്റാന്റില്‍ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ കണ്ടക്ടര്‍ ഇപ്പോഴും ചികിത്സയിലാണുള്ളത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ദിവാകരനെ അക്രമിച്ചയാളെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂനിയന്‍ സമരം പ്രഖ്യാപിച്ചത്.