
അഴിയൂർ: യൂത്ത് ലീഗ് പ്രവർത്തകൻ ടി ജി ഷക്കീറിനെ നടുവണ്ണൂരിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പേരെ ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. അഴിയൂർ മരുന്നരക്കൽ തയ്യിൽ സലാം, അഴിയൂർ ബാഫാക്കി റോഡിൽ അർഷാദ്, പൂഴിത്തല ൻസാർ യാസർ, അഴിയൂർ കുഞ്ഞിപ്പള്ളിക്ക് പടിഞ്ഞാറു ഭാഗം കബീർ എന്നിവരെയാണ് ബാലുശ്ശേരി പോലിസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ എസ് ഡി പി ഐ പ്രവർത്തകരാണ് എന്നാണ് വിവരം.
അഴിയൂർ സ്വദേശിയായ ഷക്കീറിനെ നടുവണ്ണൂരിലെ ജോലി സ്ഥലത്ത് വെച്ച് മുഖംമൂടി ധരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.