
കൊയിലാണ്ടി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ മേലൂര്‍ സ്വദേശി അറസ്റ്റില്‍. നവനീതം വീട്ടില്‍ വിജയകുമാറാണ് (61) പോക്‌സോ കേസില്‍ അറസ്റ്റിലായത്. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാർഥി പീഡനത്തിന് ഇരയായ വിവരം പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.