
ആയഞ്ചേരി: 8.7 കിലോമീറ്റർ നീളമുള്ള എസ് മുക്ക് -വള്ള്യാട് -കോട്ടപ്പള്ളി -തിരുവള്ളൂർ റോഡ് പൂർണമായി ഉന്നത നിലവാരത്തിലേക്ക്. രണ്ടാം എൽഡിഎഫ് സർക്കാർ നാല് ഘട്ടങ്ങളിലായി ആകെ 5.9 കോടി രൂപയാണ് റോഡ് ഉന്നത നിലവാരത്തിലേക്ക് എത്താൻ വേണ്ടി അനുവദിച്ചത്. ഒന്നാം ഘട്ടം എസ് മുക്ക് മുതൽ വള്ളിയാട് വരെ രണ്ടുകോടി രൂപയും രണ്ടാം ഘട്ടം വള്ള്യാട് മുതൽ കോട്ടപ്പള്ളി വരെ 75 ലക്ഷം രൂപയും മൂന്നാംഘട്ടം കോട്ടപ്പള്ളി മുതൽ കണ്ണമ്പത്ത് കര വരെ 65 ലക്ഷം രൂപയും നാലാം ഘട്ടം കണ്ണമ്പത്തു കര മുതൽ തിരുവള്ളൂർ വരെ രണ്ടരക്കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.
എം എസ് എസ് നിലവാരത്തിൽ ഡ്രൈനേജുകളും, കൾവെർട്ട് നിർമ്മാണവും ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. കാലങ്ങളായി എസ് മുക്കിലെയും കോട്ടപ്പള്ളിയിലെയും തിരുവള്ളൂരിലെയും ജനങ്ങളുടെ ഗതാഗതത്തിന് നേരിടുന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെടുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിലാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല