BREAKING NEWS
dateTUE 7 JAN, 2025, 2:41 AM IST
dateTUE 7 JAN, 2025, 2:41 AM IST
back
Homesports
sports
SREELAKSHMI
Sat Jan 04, 2025 01:02 PM IST
തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിൽ പൊട്ടിത്തെറി ;ആറ് പേര്‍ മരിച്ചു
NewsImage

വിരുദുനഗർ(തമിഴ്നാട്): തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്.

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ സത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സായ്‌റാം ഫയര്‍വര്‍ക്‌സ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.

അപകടകാരണം കണ്ടെത്താനായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടോ പടക്കനിര്‍മാണ സാമഗ്രികള്‍ തമ്മില്‍ ഉരസിയപ്പോഴുണ്ടായ തീപ്പൊരിയോ ആകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE