BREAKING NEWS
dateWED 8 JAN, 2025, 8:38 AM IST
dateWED 8 JAN, 2025, 8:38 AM IST
back
Homeinternational
international
Aswani Neenu
Thu Feb 01, 2024 12:47 PM IST
ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? അസുഖങ്ങളെ വിളിച്ചുവരുത്തരുത്
NewsImage

ഭക്ഷ്യവസ്തുക്കള്‍ എന്താണെങ്കിലും ബാക്കിയുണ്ടെങ്കില്‍അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. വേണ്ടതും വേണ്ടതാത്തതുമായവ കൊണ്ട് ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നതും ഒരു പതിവാണ്. എന്നാല്‍ ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിനൊട്ടും നല്ലതല്ല. മാത്രമല്ല, ചിലത് സൂക്ഷിക്കുന്നതില്‍ കൃത്യമായ രീതിയും കാലാവധിയുമുണ്ട്. എന്തായാലും ഫ്രിഡ്ജില്‍ അധികം സൂക്ഷിക്കാന്‍ പാടില്ലാത്ത, നാല് ഭക്ഷണസാധനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.

ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിലെടുത്തു വെക്കുന്നത് ഇക്കാലത്ത് പതിവാണ്. എന്നാല്‍ ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. അടച്ചുറപ്പോടെ ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ ഒരു ദിവസത്തേക്ക് മാത്രം ഇത് വയ്ക്കാം. അതും അത്യാവശ്യമെങ്കില്‍ മാത്രം. അതിലധികം സമയം ചോറ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് പൂപ്പല്‍ വരാന്‍ സാധ്യതയേറെയാണ്. ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ, ഇതാണ് പൂപ്പല്‍. പതിവായി ഇങ്ങനെ പൂപ്പല്‍ പിടിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ആന്തരികാവയവങ്ങള്‍ക്കെല്ലാം ഭീഷണിയാണ്. അതിനാല്‍ ഈ ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. അസുഖങ്ങളെ വിളിച്ചുവരുത്തുന്ന എളുപ്പമാര്‍ഗമാണിത്.

ചിലരെങ്കിലും വെളുത്തുള്ളി ഫ്രിഡ്ജില്‍ സൂക്ഷിച്ചു കാണാറുണ്ട്. വെളുത്തുള്ളി സാധാരണഗതിയില്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. തൊലി കളയാതെ വെളുത്തുള്ളി തീരെയും ഫ്രിഡ്ജില്‍ വയ്ക്കരുത്. തൊലി കളഞ്ഞ ശേഷമാണെങ്കില്‍ എയര്‍ടൈറ്റ് പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാം. അല്ലാതെ വച്ച വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇതില്‍ ഒരു തരം പൂപ്പല്‍ വരും. ഈ പൂപ്പലാകട്ടെ ശരീരത്തിന് കേടാണ്. അതുപോലെ വെളുത്തുള്ളിയില്‍ പെട്ടെന്ന് മുള വരാനും ഫ്രിഡ്ജില്‍ വയ്ക്കുന്നത് കാരണമാകും. മുള വന്ന വെളുത്തുള്ളി ഉപയോഗിക്കരുത്. കാരണം ഇതില്‍ 'മൈക്കോടോക്സിന്‍സ്' എന്ന വിഷപദാര്‍ത്ഥം ഉണ്ടാകും. ഇഞ്ചിയും ഇതുപോലെ തന്നെ. ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പുറത്തുതന്നെ വയ്ക്കാം. ഇഞ്ചിയുടെ കാര്യത്തിലും ഫ്രിഡ്ജില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പല്‍ ശരീരത്തിന് ഹാനികരമാണ്.

ഉള്ളിയാണ് അടുത്തതായി ഫ്രിഡ്ജില്‍ സൂക്ഷിക്കരുതാത്ത ഭക്ഷണസാധനം. ഇതും തൊലിയോടെ ഒട്ടും വയ്ക്കരുത്. തൊലി കളഞ്ഞതാണെങ്കില്‍ എയര്‍ടൈറ്റ് പാത്രമോ ബാഗോ നിര്‍ബന്ധമാണ്. അഥവാ സൂക്ഷിക്കുകയാണെങ്കില്‍ കൂടി അധികദിവസം ഫ്രിഡ്ജില്‍ വയ്ക്കരുത്. വെളുത്തുള്ളിയിലെന്ന പോലെ തന്നെ ഉള്ളിയിലും പൂപ്പല്‍ പിടിപെടും. ഈ പൂപ്പല്‍ ആരോഗ്യത്തിന് വലിയ പ്രശ്നമാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE