BREAKING NEWS
dateFRI 13 MAR, 2026, 7:53 PM IST
dateFRI 13 MAR, 2026, 7:53 PM IST
back
Homeregional
regional
Aswani Neenu
Fri Mar 13, 2026 04:55 PM IST
നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ
NewsImage

നാദാപുരം: മോഷണം , കഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ. കുറ്റ്യാടി നിട്ടൂർ സ്വദേശി തുമ്പക്കുന്നത്ത് കബീർ ( 41) നെയാണ് നാദാപുരം ഡി വൈ എസ് പി യുടെ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. 

2019 ൽ വടകര റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് ഒരു കിലോ 320 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കബീറിനെ ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വേളം പൂമുഖത്ത് നിന്ന് ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങൾ പിടികൂടുകയായിരുന്നു. കേസിൽ ഒളിവിൽ പോയ പ്രതിയെ വടകര എൻ ഡി പി എസ് സ്‌പെഷൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ 10 പോലീസ് സ്‌റ്റേഷനുകളിൽ മോഷണം , കഞ്ചാവ് കേസുകളിൽ പ്രതിയാണ് കബീർ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE