വടകര : വാഹനാപകടത്തിൽ ചികിത്സയിൽ കഴിയവെ യുവാവ് മരിച്ച കേസിൽ 55.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കുറ്റ്യാടി കായക്കൊടി തളിയിൽ നൊച്ചോളി വീട്ടിൽ മുഹമ്മദ് ഷനൂദ് മരിച്ച കേസിലാണ് വടകര എം.എ.സി.ടി. ജഡ്ജി പി. പ്രദീപിന്റെ വിധി. 2021 ജൂൺ 24 മുതലുള്ള എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 നവംബർ 18 -ന് കർണാടക മാണ്ഡ്യയിലെ മഡ്ഡൂരിൽ ഷനൂദ് സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം. ഹരജിക്കാർക്ക് വേണ്ടി അഡ്വ.വി. കെ. അബ്ദുൾലത്തീഫ്, പി.പി. ലിനീഷ് എന്നിവർ ഹാജരായി.