തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി ഡിസംബര്‍ 27, 28, 29 തീയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംസ്ഥാന കായിക മേളയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനംചെയ്തു.
കോഴിക്കോട് മേയറും സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ ഡോ. ബീന ഫിലിപ്പ്, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടറും സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഡോ. എം. കെ. ജയരാജ്, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, എ. അഭിലാഷ് ശങ്കര്‍, പി. ബിജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കേരളത്തിലെ 400-ഓളം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളില്‍ നിന്നുമായി 5000 പേര്‍ കായികമേളയില്‍ പങ്കെടുക്കുന്നുണ്ട്.