
മണിയൂർ : സർക്കാരിന്റെ അപ്രഖ്യാപിത കറന്റ് കട്ടിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി. മണിയൂർ ഈസ്റ്റ് എൽപി സ്കൂളിലെ ഒന്നാംക്‌ളാസ് വിദ്യാർഥിയായ ഇതളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയെന്ന് പേപ്പറിൽ കുറിച്ചാണ് വിദ്യാർഥി പ്രതിഷേധിച്ചിരിക്കുന്നത്. ഇത് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.ഡയറി നോട്ടിൽ ആദ്യവരിയായിട്ടാണ് വിദ്യാർഥി ഈ വാചകം എഴുതിയിരിക്കുന്നത്. ബാക്കിഭാഗം പെൻസിൽ ഉപയോഗിച്ച് വരച്ചിരിക്കുകയാണ്.ബൾബ് വരച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.മണിയൂർ സ്വദേശികളായ വിപിന്റെയും ശരണ്യയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.