BREAKING NEWS
dateTHU 26 NOV, 2026, 4:49 PM IST
dateTHU 26 NOV, 2026, 4:49 PM IST
back
Homeregional
regional
PREETHU
Thu Nov 26, 2026 12:34 PM IST
ആറ് കോടിയുടെ സ്വത്ത് ലക്ഷ്യമിട്ട് ഭർത്താവിനും മകനും വിഷം നൽകി; യുവതി അറസ്റ്റിൽ
NewsImage

ഗാസിയാബാദ്: ആറ് കോടിയുടെ ട്രാവൽ ഏജൻസിയും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും തട്ടിയെടുക്കാൻ ഭർത്താവിനും മകനും ‘സ്ലോ പോയിസൺ’ നൽകിയ യുവതി അറസ്റ്റിൽ. 12 മാസത്തോളം ഭർത്താവിനും മകനും നൽകിയ ഭക്ഷണത്തിൽ യുവതി ലെഡ് കലർത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തുടർച്ചയായി അസുഖബാധിതനായ ഭർത്താവ് ചികിത്സ തേടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ അളവിൽ വിഷവസ്തുവായ ലെഡ് സ്ഥിരമായി ശരീരത്തിലെത്തിയിരുന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് ഭർത്താവ് സുശീൽ കുമാർ ഭട്നാവ് നൽകിയ പരാതിയിൽ ഭാര്യ രേണുവിനെ നവംബർ 23ന് പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവിനെയും മകനെയും കൂടാതെ അനന്തരവനെയും കൊലപ്പെടുത്താനും രേണു പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയത്. പണം കൈക്കലാക്കുന്നതിനായാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് രേണു സമ്മതിച്ചതായി പൊലീസ് അറിയിച്ചു.സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌