BREAKING NEWS
dateMON 19 JAN, 2026, 11:50 PM IST
dateMON 19 JAN, 2026, 11:50 PM IST
back
Homepolitics
politics
SREELAKSHMI
Tue Aug 27, 2024 09:31 AM IST
ചെക്യാട് താനക്കോട്ടൂരില്‍ യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍
NewsImage

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരില്‍ യുവതിക്ക് ഭര്‍ത്താവിന്റെ കുത്തേറ്റു. യുവതിയുടെ നില ഗുരുതരം. ഭര്‍ത്താവ് കസ്റ്റഡിയില്‍ മാവുള്ളതില്‍ ഹാരിസിന്റെ ഭാര്യ നസീറക്കാണ് (26) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 

വീട്ടില്‍ വെച്ച് ഇരുവരും വാക്കേറ്റം ഉണ്ടാവുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നാദാപുരം ഗവ. ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവത്തിൽ ഹാരിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE