വടകര: പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട വല്ലി (65 ) ക്കാണ് പരിക്കേറ്റത്. ബസിടിച്ച് വീണ ഇവരുടെ കാലിൽ വാഹനത്തിന്റ പിൻ ചക്രം കയറിയിറങ്ങി. കണ്ണൂർ ഭാഗത്തേക്ക് പോവാനായി മകൾക്കും പേരകുട്ടിക്കും ഒപ്പം സ്റ്റാൻഡിൽ എത്തിയതായിരുന്നു.
ഓട്ടോയിറങ്ങി കണ്ണൂർ ബസ് കയറാനായി മുറിച്ചു കടക്കുന്നതിനിടെ സ്റ്റാൻഡിനുള്ളിൽ വച്ച് വടകര - പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ രാം ബസ് ഇടിക്കുകയായിരുന്നു. ഇടത് കാലിനും കൈക്കുമാണ് പരിക്ക്. ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. അപകടം നടന്നയുടൻ ബസ് ഡ്രൈവർ ഇറങ്ങി ഓടി.