BREAKING NEWS
dateTHU 21 NOV, 2024, 2:59 PM IST
dateTHU 21 NOV, 2024, 2:59 PM IST
back
Homeentertainment
entertainment
Aswani Neenu
Tue Sep 24, 2024 02:10 PM IST
വാണിമേലിൽ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ
NewsImage

നാദാപുരം: വിധവയും രോഗികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം നാട്ടുകാരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമുൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്നു നിർത്തിവെച്ചു. വാണിമേൽ പുതുക്കയത്തിന് സമീപം കോളനിയിൽ താമസിക്കുന്ന കദീശ(48) എന്ന സ്ത്രീയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്ന നടപടിയാണ് തടഞ്ഞത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കനറാ ബാങ്കിൻ്റെ ഹൗസിംഗ് ലോൺ വിഭാഗമായ കാൻ ഫിൻ ബാങ്ക് ജീവനക്കാർ തിങ്കളാഴ്ച പതിനൊന്നോടെയാണ് പുതുക്കയത്ത് എത്തിയത്. നിർബന്ധിച്ച് വീട് വിട്ടിറങ്ങാനും വീട് സീൽ വെച്ച് പൂട്ടാനും അധികൃതർ ശ്രമം തുടങ്ങിയതോടെ വീട്ടുകാർ എതിർക്കുകയും ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയുമായിരുന്നു. 

ഈ സമയം കിഡ്നി രോഗിയായ മകനും, കണ്ണിന് അസുഖം ഉള്ള മറ്റൊരു മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാറിത്താമസിക്കാൻ മതിയായ സൗകര്യം ചെയ്യണമെന്ന് വാർഡ് മെമ്പർ എം.കെ.മജീദ്, മുൻ അംഗം എൻ.പി.വാസു, സി.പി.എം നേതാവ് പി.രാജീവൻ എന്നിവർ ബാങ്കധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് പാലിക്കാൻ കഴിയാതായതോടെ ഇവർ ജപ്തി നീക്കം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.18 ലക്ഷം രൂപയാണ് ഇവർ വായ്പയായി സ്വീകരിച്ചത്. എട്ടു ലക്ഷത്തോളം അടച്ചെങ്കിലും 23 ലക്ഷത്തോളം രൂപ ഇനിയും അടക്കാനുണ്ടെന്നാണ് ബാങ്കിൻ്റെ കണക്ക്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE