
പയ്യോളി: ടൗണിൽ പോസ്റ്റ് ഓഫീസിനു മുൻപിൽ ടോറസ് ലോറി ഇലക്ട്രിക് ലൈനിൽ തട്ടി പയ്യോളി- പേരാമ്പ്ര റൂട്ടിൽ രണ്ട് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. പയ്യോളി പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേന ഇലക്ട്രിക്ക് കട്ടറിന്റെ സഹായത്തോടെ പോസ്റ്റ് മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി.
ഇന്ന് പുലർച്ചെ 2. 45 ന് ആണ് സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്റെ നേതൃത്വത്തിൽ എത്തിയ സേനയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ എം വിജീഷ്, പി എം ബബീഷ്, എ കെ സരിൻ ലാൽ, ജെ ജയകൃഷ്ണൻ, സി എസ് ശരത്, കെപി റഷീദ്, ഹോം ഗാർഡ് ഗണേഷ് എന്നിവർ പങ്കാളികളായി.