
കൊയിലാണ്ടി: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. വെസ്റ്റ്ബംഗാള് സ്വദേശി അഭിഷേക് (26) ആണ് മരണപ്പെട്ടത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബിഎസ്എം കോംപ്ലക്സിന് മുകളില്‍ നിന്നാണ് വീണത്. ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് അഭിഷേക്. കുറച്ചു വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പം അഭിഷേകും ഈ കെട്ടിടത്തിന് മുകളില്‍ തന്നെയാണ് താമസിച്ച് വരുന്നത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് അഭിഷേകിനെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണുന്നത്. ബിഎസ്എം കോംപ്ലക്സിന് സമീപത്തുള്ളവര്‍ ഉടനെ കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു