BREAKING NEWS
dateTUE 18 NOV, 2025, 3:06 AM IST
dateTUE 18 NOV, 2025, 3:06 AM IST
back
Homesections
sections
Aswani Neenu
Thu Jul 03, 2025 03:01 PM IST
ഓൺലൈൻ തട്ടിപ്പ്; വളയത്ത് റിട്ട അധ്യാപകന് ഏഴ് ലക്ഷത്തിലധികം നഷ്ട്ടമായി
NewsImage

നാദാപുരം: വളയത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഇരട്ടിയിലധികം പണം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട: അധ്യാപകൻ്റെ ഏഴ് ലക്ഷത്തിൽ പരം രൂപ തട്ടി എടുത്തതായാണ് പരാതി. സഞ്ജന എ എസ് എന്ന ആൾക്കെതിരെ വളയം പോലീസ് കേസെടുത്തു. റിട്ട അധ്യാപകൻ ചെക്യാട് അമ്പൂൻ്റ പറമ്പ് സ്വദേശി വിപഞ്ചിക വീട്ടിൽ കെ ശശിധരനാണ് പരാതിക്കാരൻ. 

2025 ജനുവരി 24 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ 714036 രൂപ സഞ്ജന എ എസ് എന്നയാൾ തട്ടിയെടുത്തതായാണ് പരാതി. ടാറ്റ പ്രോപ്പർട്ടി ഹൗസിംഗ് സൈറ്റ് പ്രൊജക്ട് എന്ന സൈറ്റിൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച് മുതലും ലാഭവും തരാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE