BREAKING NEWS
dateTUE 23 JUN, 2026, 9:41 PM IST
dateTUE 23 JUN, 2026, 9:41 PM IST
back
Homeentertainment
entertainment
SREELAKSHMI
Mon Jun 24, 2024 12:31 PM IST
വളയത്ത് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
NewsImage

നാദാപുരം: ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ജന്മഭൂമിനാദാപുരം ലേഖകന്‍ സജീവന്‍ വളയത്തിന്റെ മകള്‍ ദേവതീര്‍ഥയാണ് (14) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

വളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്ന ദേവതീര്‍ഥക്ക് രണ്ടു ദിവസം മുമ്പാണ് ഛര്‍ദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടര്‍ന്ന് തലശ്ശേരിഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂർച്ചിച്ഛതോടെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെയാണ് മരണം.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ട് വളയത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അമ്മ: ഷൈജ. ഒരു സഹോദരിയുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE