BREAKING NEWS
dateSAT 14 JUN, 2025, 9:24 AM IST
dateSAT 14 JUN, 2025, 9:24 AM IST
back
Homeregional
regional
SREELAKSHMI
Wed Jun 11, 2025 10:27 AM IST
വാട്‌സ്ആപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
NewsImage

നാദാപുരം : നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. വാടക സ്റ്റോർ ഉടമകളായ ഊരം വീട്ടിൽ നാസർ, സലിം എന്നിവർക്കാണ് വെട്ടേറ്റത്.അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിയത്. വാട്സ്ആപ്പില്‍ നാസറിനും സലീമിനും എതിരെ ബഷീർ മോശമായി പറഞ്ഞത് ചോദ്യം ചെയ്താണ് അക്രമം. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് പരിക്ക്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE