നാദാപുരം: മുതുവടത്തൂരിൽ എം ഡി എം എ യുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീർ (36) നെയാണ് എസ് ഐ വിഷ്ണു എം.പിയും നാദാപുരം ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് O.66 ഗ്രാം എം ഡി എം എ അധികൃതർ കണ്ടെത്തി. മുതുവടത്തൂരിൽ വാഹന പരിശോധനക്കിടെ കെ എൽ 18 എ സി 7493 നമ്പർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു പ്രതി. സ്കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു.