BREAKING NEWS
dateTHU 21 NOV, 2024, 3:20 PM IST
dateTHU 21 NOV, 2024, 3:20 PM IST
back
Homeregional
regional
Aswani Neenu
Fri Apr 05, 2024 11:01 PM IST
യുഡിഎഫിനായി പ്രചാരണം; നാദാപുരത്ത്‌ ബിഎൽഒയെ നീക്കി തെരഞ്ഞെടുപ്പ്‌ കമീഷൻ
NewsImage

നാദാപുരം: സമൂഹമാധ്യമങ്ങളിൽ രാഷ്‌ട്രീയ പ്രചാരണം നടത്തിയ ബിൽഒയെനീക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്. നാദാപുരം പഞ്ചായത്ത് പരിധിയിലെ 180 -ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ ആയി പ്രവർത്തിക്കുന്ന പി അബ്‌ദുൽ മുനീർ പ്രാച്ചേരിയെയാണ് ജില്ലാ റിട്ടേണിങ്‌ ഓഫീസർ തൽസ്ഥാനത്ത് നിന്നും നീക്കിയത്.

നാദാപുരം ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ് മുനീർ. തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിലവിലെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ യാതൊരുവിധ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ല. മാർഗനിർദേശങ്ങളെല്ലാം ലംഘിച്ച് പരസ്യമായി യുഡിഎഫിനും മുസ്‌ലിംലീഗിനും അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തിയത് സംബന്ധിച്ച്‌, തെളിവ് സഹിതം എൽഡിഎഫ് 180 ആം നമ്പർ ബൂത്ത് സെക്രട്ടറി കെ കെ പ്രദീപനാണ് തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE