പാറക്കടവ് : വിദ്യാർഥിനിയെ അശ്ലീലവീഡിയോ ദൃശ്യങ്ങൾ കാണിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. നാദാപുരം പാറക്കടവിലെ ബാങ്ക് ജീവനക്കാരൻ നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയിൽ ദീപക് സുരേഷ് (40) നെ ആണ് വളയം പോലീസ് അറസ്റ്റുചെയ്തത്. 2023 ഡിസംബർ 19 ന് ആണ് കേസിനാസ്പദമായ സംഭവം. സ്കൂളാവശ്യത്തിന് സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ പ്രതി മൊബൈലിൽ നഗ്നദൃശ്യങ്ങൾ കാണിച്ചെന്നാണ് പരാതി. പ്രതിയുടെ മൊബൈൽഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.