നാദാപുരം: സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. അമ്മ: ജിബിഷ. സഹോദരി: ഹെമിരാജ്.