BREAKING NEWS
dateFRI 27 FEB, 2026, 7:54 AM IST
dateFRI 27 FEB, 2026, 7:54 AM IST
back
Homesports
sports
SREELAKSHMI
Wed Jun 25, 2025 07:18 PM IST
ബൈക്കിലെത്തിയ ആൾ അടിച്ചുവീഴ്ത്തി; ഇരിങ്ങണ്ണൂരിൽ അംഗനവാടി ജീവനക്കാരിയുടെ മാല കവർന്നു
NewsImage

നാദാപുരം : ഇരിങ്ങണ്ണൂരിൽ അംഗനവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നു. മുടവന്തേരി 52-ാം നമ്പർ അംഗനവാടിയിലെ ജീവനക്കാരി ഉഷയുടെ മൂന്നര പവൻ തൂക്കംവരുന്ന മാലയാണ് സ്കൂട്ടറിലെത്തിയ ആൾ മോഷ്ടിച്ചത്. രാവിലെ 9.50 ഓടെയായിരുന്നു സംഭവം.

ബസിറങ്ങി അംഗനവാടിയിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആൾ തൊട്ടടുത്തുവന്ന് കഴുത്തിന് അടിച്ചുവെന്നും മാലപൊട്ടിച്ച് കൊണ്ടുപോകുകയായിരുന്നെന്നും ഉഷ പറഞ്ഞു. നാദാപുരം പോലീസിൽ പരാതി നൽകി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE