BREAKING NEWS
dateMON 2 JUN, 2025, 4:03 AM IST
dateMON 2 JUN, 2025, 4:03 AM IST
back
Homeregional
regional
Aswani Neenu
Fri May 30, 2025 03:47 PM IST
കുട്ടിക്ക് പുകയില ഉത്‌പന്നം വിറ്റയാൾ എക്സൈസ് പിടിയിൽ
NewsImage

വടകര : പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിരോധിത പുകയിലോത്പന്നം വിറ്റയാൾ എക്സൈസ് പിടിയിൽ. മുടപ്പിലാവിൽ തെക്കെ തൂണൂറ ബാലകൃഷ്ണനെയാണ് വടകര റെയ്‌ഞ്ച് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. കീഴൽ കടത്തനാട് കോളേജ് റോഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിരോധിത പുകയിലോത്പന്നം വിറ്റത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റമായതിനാൽ ഇയാളെ വടകര പോലീസിന് കൈമാറി.

തുടർന്ന് വടകര പോലീസ് ഇയാളുടെപേരിൽ ജെജെ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE