വടകര: ചോറോട് ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലേരി മലയില്‍ രഞ്ജിത്താണ് (43) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസാണ് തട്ടിയത്. മൃതദേഹം വടകര പോലീസ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ശ്രീജിന. മക്കള്‍: സാന്‍വിയ, റിതവ്. സഹോദങ്ങള്‍: രാജന്, കൃഷ്ണന്, നാണു, ലീന.