BREAKING NEWS
dateSAT 15 FEB, 2025, 9:50 AM IST
dateSAT 15 FEB, 2025, 9:50 AM IST
back
Homeregional
regional
Aswani Neenu
Sat Aug 31, 2024 12:22 PM IST
തലശ്ശേരി-മാഹി ബൈപാസിൽ കാർ തലകീഴായി മറിഞ്ഞു; ചൊക്ലി സ്വദേശിക്ക് പരിക്ക്
NewsImage

അഴിയൂർ: തലശ്ശേരി-മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം. അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ചൊക്ലി സ്വദേശിക്ക് പരിക്കേറ്റു. തലശേരി - മാഹി ബൈപാസിൽ കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വോക്സ് വാഗൻ പോളോ KL 67 2644 നമ്പർ കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേ ദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ തലകീഴായി മറിയുകയുമായിരുന്നു. ശേഷം ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

അപകടത്തിൽ ചൊക്ലി സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഷോറൂമിൽ നിന്നും ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന കെ എൽ 13 എവൈ 6038 നമ്പർ വാഗണർ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂർണ്ണമായും തകർന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടങ്ങൾ തുടർകഥയാകുമ്പോഴും ബൈപാസിൽ ക്യാമറ സ്ഥാപിക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE