BREAKING NEWS
dateFRI 4 APR, 2025, 7:24 AM IST
dateFRI 4 APR, 2025, 7:24 AM IST
back
Homebusiness
business
Aswani Neenu
Fri May 17, 2024 08:21 PM IST
മാഹിയിൽ ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ
NewsImage

മാഹി: ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചക്കേസിൽ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ.പ്രദീപൻ (60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദൻ (55) എന്നിവരെയാണ് ന്യു മാഹി എസ് ഐ അനീഷ് അറസ്റ്റ് ചെയ്തത്.

ന്യൂമാഹി മാടപ്പീടികയ്ക്കടുത്ത് പാറാലിലാണ് സംഭവം. യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോയിൽ പോകുമ്പോൾ പാറാലിൽ വെച്ചാണ് സംഭവം. ഡ്രൈവറോടൊപ്പമുണ്ടായ വിനോദൻ യുവതിയുടെ ദേഹത്ത് കയറിപ്പിടിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ യുവതിയെ ഇരുവരും റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നു എന്നാണ് പരാതി.

ഓട്ടോക്ക് പിന്നാലെ വന്ന കാർ യാത്രക്കാർ സംഭവം കണ്ട് ഓട്ടോ തടഞ്ഞ് നിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുവരേയും തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു. കഴിഞ്ഞ13 ന് രാത്രിയായിരുന്നു സംഭവം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE