BREAKING NEWS
dateTHU 7 MAY, 2026, 9:22 AM IST
dateTHU 7 MAY, 2026, 9:22 AM IST
back
Homeregional
regional
SREELAKSHMI
Wed May 06, 2026 11:20 AM IST
കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി; പാനൂരിൽ 13 വയസ്സുകാരന് പരുക്ക്
NewsImage

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്കേറ്റു. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാദിൽ (13) നാണു പരുക്കേറ്റത്. കളിക്കുന്നതിനിടെയാണു സ്ഫോടനം നടന്നത്.

സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചുവെന്നതിനെക്കുറിച്ച് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. പരുക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. നിർമാണത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാവാം സ്റ്റീൽ ബോംബെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE