BREAKING NEWS
dateWED 23 SEPT, 2026, 11:45 PM IST
dateWED 23 SEPT, 2026, 11:45 PM IST
back
Homeregional
regional
SREELAKSHMI
Wed Sep 23, 2026 05:19 AM IST
പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
NewsImage

നാദാപുരം : പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയകേസിലെ പ്രതിക്ക് കഠിനതടവ്. മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ ഷിജു (56)എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ മൂന്ന് വർഷം കഠിനതടവിനും 10000 രൂപ പിഴഅടയ്ക്കാനും ശിക്ഷിച്ചത്..പെരുവണ്ണാമൂഴി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2025 ഫെബ്രുവരി 15-ാം തീയതി കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും തുടർന്ന് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിലാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം ഡി.വൈ.എസ്.പിയുമായ പി എം മനോജ്, എസ് ഐ ജിതിൻ വാസ് എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.എ.എസ്.ഐ.ഷാനി.പി.എം നടപടികൾ ഏകോപിപ്പിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE