
വടകര: കൈനാട്ടി മുട്ടുങ്ങല്‍ കാളിയാരവിട മണ്ടോടി സാജിദിന്റെ മകള്‍ സജ ഫാത്തിമ (15) പനി ബാധിച്ചു മരിച്ചു. വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: സാനിയ മിര്‍സ, മുഹമ്മദ് സഹല്‍. മുട്ടുങ്ങല്‍ കിഴക്കെ പള്ളി ശ്മശാനത്തില്‍ ഖബറടക്കി. ആദരസൂചകമായി ഇന്ന് സ്കൂളിന് അവധി നല്കി.