BREAKING NEWS
dateSUN 19 JUL, 2026, 3:00 AM IST
dateSUN 19 JUL, 2026, 3:00 AM IST
back
Homeregional
regional
Aswani Neenu
Fri Feb 14, 2025 03:46 PM IST
കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പാ​ലം ടൗ​ണു​ക​ളി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
NewsImage

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പാ​ലം ടൗ​ണു​ക​ളി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. തൊ​ട്ടി​ൽ​പാ​ല​ത്ത്​ മ​രു​തോ​ങ്ക​ര ഉ​റ​വു​കു​ണ്ടി​ൽ അ​ശോ​ക​ന്റെ മ​ക​ൻ അ​ലി​ൻ (21), കു​റ്റ്യാ​ടി​യി​ൽ അ​ടു​ക്ക​ത്ത്​ പാ​റ​ച്ചാ​ൽ അ​മ്മ​തി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്(23) എ​ന്നി​വ​രെ​യാ​ണ്​ ലോ​ക്ക​ൽ പൊ​ലീ​സും ഡാ​ൻ​സാ​ഫ്​ ടീ​മും ചേ​ർ​ന്ന്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളു​രു​വി​ൽ​നി​ന്ന്​ ഇ​രി​ട്ടി, നാ​ദാ​പു​രം വ​ഴി ബ​സി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​രു​ടെ പ​ക്ക​ൽ എം.​ഡി.​എം.​എ​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​സ്.​ഐ സ​തീ​ശ​ൻ വാ​യോ​ത്ത്​ അ​റ​സ്റ്റ്​ ചെ​യ്ത ആ​ഷി​ക്കി​ൽ​നി​ന്ന്​ 72.69 ഗ്രാ​മും എ​സ്.​ഐ അ​ൻ​വ​ർ​ഷാ അ​റ​സ്​​റ്റ്​ ചെ​യ്ത അ​ലി​നി​ൽ​നി​ന്ന്​ 66ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്തു. കു​റ്റ്യാ​ടി മേ​ഖ​ല​യി​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ ഇ​വ ക​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. നാ​ദാ​പു​രം ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റി​ന്റെ ചാ​ർ​ജു​ള്ള വ​ട​ക​ര മ​ജി​സ്ട്രേ​റ്റി​ന്റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്ത്​ കോ​ഴി​ക്കോ​ട്​ ജി​ല്ല ജ​യി​ലി​ലേ​ക്ക​യ​ച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE