BREAKING NEWS
dateSAT 17 OCT, 2026, 10:42 PM IST
dateSAT 17 OCT, 2026, 10:42 PM IST
back
Homeregional
regional
SREELAKSHMI
Sat Oct 17, 2026 11:02 AM IST
തൊട്ടില്‍പ്പാലത്ത് അധ്യാപികയെ കാണാതായിട്ട് പത്തുദിവസം ;അന്വേഷണം ഊർജിതം
NewsImage

തൊട്ടില്‍പ്പാലം: 10 ദിവസം മുമ്പ് കാണാതായ അധ്യാപികയെ ഇനിയും കണ്ടെത്തിയില്ല. തൊട്ടില്‍പ്പാലം മൊയിലോത്തറ ജിഎല്‍പി സ്‌കൂള്‍ അധ്യാപിക അനുമോളെയാണ് കാണാതായത്. ഇക്കഴിഞ്ഞ 5 ന് സാധാരണ പോലെ സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അന്നു വൈകീട്ട് തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. 14, 11 വയസുള്ള രണ്ട് കുട്ടികളുടെ മാതാവായ അനുമോള്‍ 10 വര്‍ഷം മുമ്പ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായതാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌