BREAKING NEWS
dateTHU 8 OCT, 2026, 8:50 PM IST
dateTHU 8 OCT, 2026, 8:50 PM IST
back
Homeregional
regional
PREETHU
Thu Oct 08, 2026 10:58 AM IST
വടകര എംഡിഎംഎ കേസ്; ഒരാൾ കൂടി പ്രതിപ്പട്ടികയിൽ
NewsImage

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. കൂത്താളി സ്വദേശി അനസിനെയാണ് ആറാം പ്രതിയായി ചേർത്തത്. കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിന്റെ അറസ്റ്റ് പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തി.ലഹരി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അനസ് സഹായം നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരി ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചുനൽകിയതും അനസാണെന്നാണ് പൊലീസ് പറയുന്നത്.

കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബി.ആർ.സി അധ്യാപകരായ കീർത്തന, നീഷ്മ, കാവ്യ, അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസ് എന്നിവർക്കാണ് വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചത്.വടകര താഴെ അങ്ങാടി സ്വദേശി സഫ്‌വാൻ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായതോടെയാണ് സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മൂന്ന് ബി.ആർ.സി സ്പെഷ്യലിസ്റ്റ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌