BREAKING NEWS
dateSUN 8 MAR, 2026, 5:16 AM IST
dateSUN 8 MAR, 2026, 5:16 AM IST
back
Homeregional
regional
Aswani Neenu
Fri Mar 06, 2026 05:32 PM IST
വാറ്റ് ചാരായവുമായി ചെമ്മരത്തൂർ സ്വദേശി പിടിയിൽ
NewsImage

വടകര: എക്സൈസ് റേഞ്ച് പാർട്ടി ചെമ്മരത്തൂരിൽ നടത്തിയ പരിശോധനയിൽ 2.5 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. ചെമ്മരത്തൂർ ചോറോട്ടു മീത്തൽ മഹേഷ് (40) ആണ് പിടിയിലായത്. പ്രതിക്ക് ചാരായം നൽകിയ പാറക്കാട്ട് പറമ്പത്ത് സന്തോഷിനെയും പ്രതി ചേർത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ , സി ഇ ഒ മാരായ സന്ദീപ്, മുഹമ്മദ് അജ്മൽ , അഖിൽ, രഗിൽരാജ്, സച്ചിൻ, ഡബ്ള്യു സി ഇ ഒ തുഷാര, ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു. വാറ്റുചാരായം നിർമ്മിച്ച് ആവശ്യക്കാർക്കായി വിതരണം ചെയ്യുന്നതിനിടയിലാണ് ഇയാളെ പിടികൂടുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE