
കോഴിക്കോട്: എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചെന്ന് പരാതി. കോടഞ്ചേരിയിലാണ് സംഭവം. യുവതിയുടെ കാലിനും കെെക്കും പൊള്ളലേറ്റു. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് പങ്കാളിയായ ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്.
ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം.കോടഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ ഇയാൾ പങ്കാളിയെ ആക്രമിക്കുകയായിരുന്നു.