
പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയിൽ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു.
കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ സ്പാ റൂമിലേക്ക് കൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികൾ ചിത്രീകരിച്ചു. കേസിൽ ആറ് പ്രതികളുണ്ട്. ഇതിൽ സുബിൻ ഉൾപ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു