
അഴിയൂർ: എക്സൈസ് ചെക്പോസ്റ്റിന് സമീപം KA 41 Z 4470 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു 54.505 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അജു പി ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കർണാടക ഹൊന്നനഹള്ളി സ്വദേശി ബാബു എച്ച് എൻ എന്നയാളാണ് പിടിയിലായത്. പാർട്ടിയിൽ അസി. എക് സൈസ് ഇൻസ്‌പെക്ടർ സുനിൽ. കെ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രകാശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരുണ്ടായിരുന്നു.