BREAKING NEWS
dateFRI 27 NOV, 2026, 10:55 PM IST
dateFRI 27 NOV, 2026, 10:55 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 27, 2026 02:46 PM IST
മലയാളി നഴ്‌സ് ബംഗളൂരുവിൽ കൊല്ലപ്പെട്ടു, കാമുകൻ അറസ്റ്റിൽ
NewsImage

ബംഗളൂരു: മലയാളി നഴ്‌സിനെ ബംഗളൂരുവിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്. തവക്കൽ മസ്‌താൻ ദർഗയ്ക്ക് സമീപമുള്ള റിലെൻസി ലോഡ്‌ജിൽ ഇന്നുരാവിലെ 11 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി.നാലുവർഷമായി ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. 

ബംഗളൂരുവിലെ നഴ്‌സിംഗ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. നഴ്‌സിംഗ് പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷണത്തിലായിരുന്നു. ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ ഗോകുൽ നഴ്‌സിംഗ് അഡ്‌മിഷൻ നേടികൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഗോകുൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌