BREAKING NEWS
dateFRI 27 NOV, 2026, 5:44 PM IST
dateFRI 27 NOV, 2026, 5:44 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 27, 2026 09:53 AM IST
പ്രണയം വീട്ടിൽ എതിർത്തതിന്റെ പേരിൽ 19കാരൻ ആത്മഹത്യ ചെയ്‌തു; മനംനൊന്ത് 18കാരിയും ജീവനൊടുക്കി
NewsImage

അടിമാലി: മാമലക്കണ്ടം എളംബാശേരി ഉന്നതിയിൽ യുവാവ് തൂങ്ങിമരിച്ചതിന് പിന്നാലെ സമീപവാസിയായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഉന്നതിയിലെ താമസക്കാരനായ വാസുവിന്റെ മകൻ വിജയ് വാസു (19), ദേവയാനിയുടെ ചെറുമകൾ അമൃത (18) എന്നിവരാണ് രണ്ട് ദിവസത്തെ ഇടവേളയിൽ മരിച്ചത്. 

ഏതാനും നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.പ്രണയബന്ധത്തെച്ചൊല്ലി വിജയ്‌യുടെ വീട്ടിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്‌‌ക്ക് മാതാവ് അയൽവീട്ടിലേക്ക് പോയ സമയം വിജയ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ബുധനാഴ്‌ച ഉന്നതിയിൽ വിജയ്‌യുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. വിജയ്‌യുടെ മരണവാർത്ത അറിഞ്ഞതുമുതൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു അമൃത.ബുധനാഴ്‌ച വൈകിട്ടോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അമൃതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വ്യാഴാഴ്‌ച രാവിലെ വീടിന് 500 മീറ്റർ അകലെയുള്ള സ്ഥലത്ത് അമൃതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അമൃതയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌