BREAKING NEWS
dateFRI 11 SEPT, 2026, 2:43 PM IST
dateFRI 11 SEPT, 2026, 2:43 PM IST
back
Homeregional
regional
SREELAKSHMI
Fri Sep 11, 2026 09:28 AM IST
അപ്രഖ്യാപിത കറന്റ് കട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി മണിയൂർ ഈസ്റ്റ്‌ എൽപി സ്കൂളിലെ വിദ്യാർഥി
NewsImage

മണിയൂർ : സർക്കാരിന്റെ അപ്രഖ്യാപിത കറന്റ് കട്ടിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി. മണിയൂർ ഈസ്റ്റ് എൽപി സ്കൂളിലെ ഒന്നാംക്‌ളാസ് വിദ്യാർഥിയായ ഇതളാണ് വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയെന്ന് പേപ്പറിൽ കുറിച്ചാണ് വിദ്യാർഥി പ്രതിഷേധിച്ചിരിക്കുന്നത്. ഇത് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.ഡയറി നോട്ടിൽ ആദ്യവരിയായിട്ടാണ് വിദ്യാർഥി ഈ വാചകം എഴുതിയിരിക്കുന്നത്. ബാക്കിഭാ​ഗം പെൻസിൽ ഉപയോ​ഗിച്ച് വരച്ചിരിക്കുകയാണ്.ബൾബ് വരച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.മണിയൂർ സ്വദേശികളായ വിപിന്റെയും ശരണ്യയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE