പയ്യോളി: വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങത്ത് നരക്കോട് റോഡിൽ, പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അയൽവീട്ടിൽ വിവാഹത്തിന് ചോറ് വിളമ്പുകയായിരുന്നു സിറാജ്. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. ഭാര്യ: ഫസില. മക്കൾ: മുഹമ്മദ് ഹിദാഷ് അമൻ, ആയിഷ സുബിയ, സറിയ മറിയം ബീവി. പിതാവ്: അമ്മാട്ടി. മാതാവ്: കുഞ്ഞിബി. സഹോദരങ്ങൾ: ഷംനാസ്, നജ്മുദ്ദീൻ.