പയ്യോളി : പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ വെച്ച് യുവാവ് കുഴഞ്ഞുവീണ് മരിച്ചു . പയ്യോളി തച്ചൻകുന്ന് മലയിൽ താമസിക്കും തേവറോളി മധുസൂദനൻ (45) ആണ് മരണപ്പെട്ടത് . ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ തച്ചൻകുന്നിന് സമീപമാണ് സംഭവം . വാഹനത്തിൻ്റെ വാതിൽ തട്ടി തലക്ക് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി കൂട്ടിരിപ്പായി ആംബുലൻസിൻ്റെ പിറകിലെ സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മധുസൂദനൻ .
യാത്രക്കിടയിൽ ഇദ്ദേഹം പെട്ടെന്ന് പരിക്കേറ്റയാളുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. തുറയൂർ പെയിൻ ആൻ്റ് പാലിയറ്റീവ് ആംബുലൻസിലെ താത്ക്കാലിക ഡ്രൈവർ കൂടിയായിരുന്നു മരണപ്പെട്ട മധുസൂദനൻ . ഭാര്യ : വിജിന .