നാദാപുരം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ നാദാപുരം പോക്സോ കോടതി വെറുതേവിട്ടു. കൊയിലാണ്ടി ഇരിങ്ങത്ത് തൊണ്ടിക്കണ്ടി ടി.കെ. അൻസാറി(34)നെയാണ് കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേവിട്ടത്. കുട്ടിയെ കൊണ്ടുപോയി എന്നുപറയുന്ന വാഹനത്തെപ്പറ്റിയോ സംഭവസ്ഥലത്തെപ്പറ്റിയോ ഒരു തെളിവുകളും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കുട്ടിയുടെ ബന്ധുവിന്റെ ഫോൺകോൾ വിവരങ്ങൾ പ്രതിഭാഗം ഹാജരാക്കിയിരുന്നു. യുവാവിനുവേണ്ടി ബി.എൽ. ബനേഷ് ബാബു കോഴിക്കോട് ഹാജരായി.