BREAKING NEWS
dateSUN 6 JUL, 2025, 3:05 AM IST
dateSUN 6 JUL, 2025, 3:05 AM IST
back
Homesports
sports
SREELAKSHMI
Tue May 20, 2025 09:11 AM IST
മൂടാടിയില്‍ മാവിൽനിന്ന് വീണ് മകൻ മരിച്ചു; പിന്നാലെ അമ്മയും മരിച്ചു
NewsImage

കൊയിലാണ്ടി : മൂടാടിയില്‍ അമ്മയും മകനും ഒരേദിവസം മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി(87)യും മകന്‍ അശോകനു(65)മാണ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്. മാവിന്റെ മുകളില്‍നിന്ന് പിടിവിട്ട് താഴെ വീണാണ് അശോകന്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, കുറച്ചു സമയത്തിനുള്ളില്‍ അമ്മ നാരായണിയും മരിച്ചു.

രണ്ടുപേരുടെയും സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി. നാരായണിയുടെ ഭര്‍ത്താവ്: പരേതനായ കണാരന്‍. മറ്റു മക്കള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള. മരുമക്കള്‍: ഷൈജ, റീജ, ഷിജ, ഭാസ്‌ക്കരന്‍, അശോകന്‍. സഹോദരങ്ങള്‍: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി കണാരന്‍, മാധവി, ജാനകി. അശോകന്റെ ഭാര്യ: ഷൈജ. മക്കള്‍: അഭിനന്ദ്, ആദര്‍ശ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE