കൊയിലാണ്ടി: വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജി വിദ്യാർഥിനി ദിയാ ഫാത്തിമ (20) ആണ് മരിച്ചത്. രാവിലെ 9 .30 ഓടെ റെയിൽവെ സ്റ്റേഷൻ്റെ വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കൊയിലാണ്ടി അഗ്നിരക്ഷാ സേന താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തലായനി ഗേൾസ് സ്കൂളിന് പിറകുവശമുള്ള തയ്യിൽ ‘മെഹ്സിൽ’ സിറാജിൻ്റെ മകളാണ്.