
ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി.
ശബരിമലയിൽ ചൊവ്വാഴ്ച കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ക്യൂനിന്നശേഷമാണ് ഭക്തര്‍ക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തുന്നത്.